സ്ത്രീകൾ ശബരിമലയിൽ പോയാൽ എന്താണ് കുഴപ്പം ?
ചോദ്യം സുപ്രീംകോടതിയുടെ ആണ് ...
ദില്ലി ആണ് ഇരിപ്പിടം ...
കേരളത്തിൽ നിന്നും വളരെ അകലെ...... സാംസ്കാരികമായും ...
ഭാരതത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലെ നിർമ്മാണവും ആചാരങ്ങളും ഒന്നും അല്ല കേരളത്തിൽ.
ക്ഷേത്ര ആചാരങ്ങൾ വിശ്വാസികൾ മാത്രം തീരുമാനിക്കേണ്ട ഒന്നാണോ?അങ്ങനെയെങ്കിൽ കേരളത്തിൽ ക്ഷേത്രപ്രവേശനവും, തൂക്കം, തെറിപ്പാട്ടുകൾ, മൃഗബലി തുടങ്ങിയവയുടെ നിരോധനവും ഒന്നും സാധ്യമാകാതെ പതിനെട്ടാംനൂറ്റാണ്ടിലെ പ്രാകൃത ആചാരങ്ങളുമായി ജീവിക്കുന്ന ഒരു സമൂഹം ആയേനെ കേരള ഹിന്ദുക്കൾ.
ഇന്ന് മറ്റു പല മതങ്ങളേക്കാളും പുരോഗമനപരമായി കാണുന്നുണ്ടെങ്കിൽ അത് ദീർഘ ദർശികളും ഉത്പതിഷ്ണുക്കളും ആയ സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലുകൾ കാരണം ആണ്. ഉത്തരേന്ത്യയിലെ സതിയും ബാലവിവാഹവും കോടതിക്ക് ഓർമ വന്നിരിക്കാം. പോരാത്തതിനു കേരളത്തിനാണെങ്കിൽ പഴയ ഭ്രാന്താലയം എന്ന സർട്ടിഫിക്കറ്റും ഉണ്ട്. ഉന്മാദം ഒരു പാരമ്പര്യരോഗവും ആണല്ലോ.
പക്ഷേ അന്നത്തെ സാമൂഹ്യപരിഷ്കർത്താക്കളെ ഇന്നീ വിഷയവും ഉയർത്തിക്കൊണ്ട് വന്നവരോട് താരതമ്യം ചെയ്യാൻ പറ്റില്ല. ഇവന്മാരുടെ അജെണ്ട വിശ്വാസികളെ ചൊറിയുക ശബരിമലയെ പരിഹാസ്യം ആയി ചിത്രീകരിക്കുക തുടങ്ങിയവയാണെന്ന് വ്യക്തമാണ്.
അപ്പോൾ ആചാരങ്ങളും വിശ്വാസങ്ങളും?
അമാനുഷതയും അതിഭാവുകത്വവും നിറഞ്ഞു നിൽക്കുന്ന ഐതിഹ്യങ്ങൾ ആണ് മിക്ക ആചാരങ്ങൾക്കും ഉപോൽബലകം. മാറ്റങ്ങൾ നടപ്പിലാക്കിയാൽ പുതിയ ഐതിഹ്യങ്ങൾ വിശ്വാസികൾ മുറപോലെ ഉണ്ടാക്കിക്കോളും .
തൃശൂർ വടക്കുംനാഥക്ഷേത്രത്തിനു ചുറ്റും നിറഞ്ഞുനിന്ന തേക്കിൻകാട് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം ആയിരുന്നു ഒരു സമയത്ത്. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ കാട് പൂർണമായും വെട്ടിത്തെളിക്കാൻ ഉത്തരവിടുന്നു. കാട് വടക്കുംനാഥന്റെ ജട ആണെന്നും തൊടാൻപാടില്ലെന്നും പ്രശ്നക്കാരും വിശ്വാസികളും ബഹളംകൂട്ടി. അതൊന്നും കൂസാക്കാതെ പടയും ആയി എത്തിയ രാജാവിന്റെ മുന്നിലേക്ക് പാറമേക്കാവിലെയോ മറ്റോ വെളിച്ചപ്പാട് തുള്ളിവരികയും ഉദ്യമം ഉപേക്ഷിക്കണം എന്ന് രാജനോട് കല്പ്പിക്കുകയും ഒട്ടും മടിക്കാതെ ഉറയിൽ നിന്നും വാളൂരി ശക്തൻ വെളിച്ചപ്പാടിന്റെ തലയരിഞ്ഞതും ചരിത്രം. വെട്ടിത്തെളിച്ചു മൈതാനമായ തേക്കിൻകാട്ടിൽ തമ്പുരാൻ തൃശ്ശൂർപൂരം ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. ഇന്നിത് കാണാൻ ദേവലോകത്ത് ദേവന്മാർ അണിനിരക്കുന്നു തുടങ്ങിയ തള്ളുകൾ ഒക്കെ കമന്ററി ആയി കേൾക്കാം. ഐതിഹ്യഫാക്ടറിയിൽ പണി മുടങ്ങാറില്ലെന്നു ചുരുക്കം.
ഇനി ശബരിമലയിലേക്ക് വരാം. ബുദ്ധൻ, ശാസ്താവ്, വെള്ളാള കുമാരൻ, തുടങ്ങി അയ്യുബ് നബി, ഐപ്പ് എന്ന സിറിയൻ ക്രിസ്ത്യാനി എന്നുവരെ അവിടുത്തെ പ്രതിഷ്ഠയെ പറ്റി കേട്ടിട്ടുണ്ട്. സി കേശവൻറെ കാലത്തുണ്ടായ തീ പിടുത്തത്തിൽ ക്ഷേത്രവും വിഗ്രഹവും കത്തിനശിച്ചതും അതിനോടനുബന്ധിച് 'ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന' കേശവൻറെ വിവാദ പരാമർശവും പഴമക്കാർക്ക് ഓർമയുണ്ടാവും. പഴയ വിഗ്രഹം ബുദ്ധൻറെ ആയിരുന്നു എന്നു വായിച്ചിട്ടുണ്ട്. ശരണം വിളികളും 18 പടികളും ഒക്കെ ബുദ്ധമതവും ആയുള്ള ബന്ധത്തെ ചൂണ്ടിക്കാണിക്കുന്നതായി ചില ചരിത്രകാരന്മാർ പറയുന്നു.
എന്തായാലും ആധുനിക കേരളചരിത്രത്തിൽ ബ്രാഹ്മണ പൌരോഹിത്യത്തിന്റെ നിയന്ത്രണത്തിൽ ഉള്ള ഒരു ക്ഷേത്രം ആയാണ് ശബരിമല അറിയുന്നത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾ ആയി അവിടുത്തെ പ്രശസ്തിയും തിരക്കും വരുമാനവും എല്ലാം അഭൂതപൂർവമായി വളരുകയും ചെയ്യുന്നു. രണ്ടു മാസപൂജകൾ ഒരുമിച്ചു നടത്തിയിരുന്നതിൽ നിന്നും പുരോഗമിച്ച് കൊടിമരവും ഉത്സവവും മറ്റുമായി തീർത്ഥാടന ദിനങ്ങൾ ക്രമേണ വർദ്ധിച്ചു വന്നു. കൊടിമരം ഉള്ള ക്ഷേത്രങ്ങളിൽ നിത്യപൂജ വേണം എന്നും കേട്ടിട്ടുണ്ട്.ആ വിവാദം പിന്നീടാകാം.
കാനന വാസൻറെ പൂങ്കാവനം പ്രകൃതിക്കോ പരിസരത്തിനോ ഇണങ്ങാത്ത കോണ്ക്രീറ്റ് കെട്ടിടങ്ങളാൽ നിറഞ്ഞു. ദേവസ്വം, വൈദ്യുതി, പോലീസ്, വനം തുടങ്ങി പല വകുപ്പുകൾക്കും ഗെസ്റ്റ് ഹൌസുകളും ഇൻസ്പെക്ഷൻ ബെന്ഗലാവുകളും ഉണ്ട്. ശ്രീകോവിലിനു മേലെ ഒരു ഫ്ലൈ ഓവറും
സങ്കീർണമായ വ്രതം ആണ് ഒരു അയ്യപ്പന് വിധിച്ചിരിക്കുന്നത്. പിന്തുടരുന്നവർ അപൂർവ്വം ആണെങ്കിലും. അടുത്തിടെ ഏതോ ഒരു വർഷം നടന്ന ദേവ പ്രശ്നത്തിൽ 8 അയ്യപ്പന്മാർ മാത്രം ആണ് ചിട്ട പ്രകാരം വന്നതെന്ന് അയ്യപ്പൻ അറിയിച്ചു. Please note lord is keeping an eye.
ഇരുമുടിയേന്തി വേണം പതിനെട്ടാംപടി കേറാൻ എന്നാണ് ചിട്ട. നട തുറക്കുന്നതുൾപ്പടെ പല പ്രധാന ദിവസങ്ങളിലും നിർമാല്യദർശനത്തിന്റെ ചിത്രങ്ങൾ പത്രങ്ങളിൽ വരാറുണ്ട്. ഇരുമുടി പോയിട്ട് കറുത്ത വസ്ത്രമോ സഞ്ചിയോ ഒന്നും ഇല്ലാതെ മുണ്ടും രണ്ടാംമുണ്ടുമായി തൊഴുതു നിൽക്കുന്ന ഉദ്യോഗസ്ഥൻമാരെയും അവരുടെ എർത്തുകളും അല്ലാതെ മറ്റാരെയും കാണാറില്ല. വിശ്വാസികൾക്ക് ആചാരങ്ങളിൽ ഉള്ള ശുഷ്കാന്തിയെപറ്റി ഏറെ പറയാതിരിക്കുന്നതാണ് ഭേദം.
മകര സംക്രാന്തി - or the transition of sun into the constellation of Capricorn -ഭൂമധ്യരേഖക്ക് വടക്ക് കഴിയുന്ന എല്ലാ ജനവിഭാഗങ്ങൾക്കും പ്രധാനപ്പെട്ട ഒരു ദിവസം ആണ്. സൂര്യൻ തന്റെ തെക്കോട്ടുള്ള പ്രയാണം നിർത്തി വടക്കോട്ട് തിരിക്കുന്നു. മലയരയൻമാരും അതേ ദിവസം ഒരു ദീപാരാധന നടത്തിയിരുന്നതായും അതു സന്നിധാനത്തിൽ നിന്നും ദൃശ്യം ആയിരുന്നതും ഒരു അത്ഭുതം പോലെ ഭക്തന്മാർക്ക് തോന്നിയിരിക്കാം. ഇതിനു ഏറെ പഴക്കം ഉണ്ടെന്നു തോന്നുന്നില്ല. ഒരു മുൻ മേശാന്തി അദ്ദേഹത്തിൻറെ മുത്തച്ഛന്റെ കാലത്ത് ഇതില്ലായിരുന്നു എന്ന് എഴുതിയത് വായിച്ചിരുന്നു. മലയരയന്മാർ സ്ഥിരമായി ഒരിടത്ത് തങ്ങാത്തവർ ആയതിനാൽ അത് സ്വാഭാവികം എന്ന് പണ്ഡിത മതം. 70കളുടെ തുടക്കത്തിൽ ഒരു വർഷം വിളക്ക് ഇല്ലാതെ ആയി. അരയന്മാർ സ്ഥലം വിട്ടത് തന്നെ കാര്യം. ഭക്തന്മാരെ നിരാശപ്പെടുത്തരുതല്ലോ. സർകാർ പണി ഏറ്റെടുത്തു. 1974 ൽ യുക്തിവാദികൾ പൊന്നമ്പലമേട്ടിൽ കയറി പടക്കങ്ങളും വാണങ്ങളും വിട്ടു. വിളക്ക് കാണാൻ വന്ന ഭക്തർ വാണം കണ്ട് സായൂജ്യം അടഞ്ഞു. പോലീസ് സ്ഥലം ബന്ദവസ്സ് ആക്കി. 80കളിൽ വീണ്ടും യുക്തിവാദികൾ കയറി ഫോട്ടോകൾ എടുത്തു നാടെങ്ങും പരത്തി. ഇത് ഒരു സർകാർ പരിപാടി ആണെന്ന് എല്ലാവർക്കും ബോധ്യം ആയി.
ഇതൊക്കെ കൊണ്ടാവാം ശബരിമലയിലേത് "പതിറ്റാണ്ടുകൾ" പിന്നിട്ട ആചാരങ്ങൾ എന്ന് നായർ മന്ത്രി ചെന്നിത്തല പ്രസ്താവിക്കാൻ കാര്യം.
മകരജ്യോതി എന്നത് Sirius നക്ഷത്രം ആണ്. സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്ന് നോക്കിയാൽ ഏറ്റവും പ്രകാശം ഉള്ള നക്ഷത്രം. എന്നും അവിടെ തന്നെ കാണാം. അത്ഭുതത്തിന് സ്കോപ് ഇല്ല.
തന്ത്രം താഴമൺ കുടുംബത്തിൻറെ അവകാശം ആണ്. രാജാവിന് രാജഭരണത്തിൽ ഉണ്ടായിരുന്നത് പോലെ. പ്രത്യേകിച്ച് പരീക്ഷകൾ ഒന്നും വേണ്ട. ജസ്റ്റീസ് പരിപൂർണൻ നടത്തിയ അന്വേഷണത്തിൽ തന്ത്രിക്ക് അടിസ്ഥാന മന്ത്രങ്ങൾ പോലും അറിയില്ല എന്ന് വാർത്ത ഉണ്ടായിരുന്നു.
Justice K S Paripoornan
പ്രശസ്ത ചരിത്രകാരനും എം ജി യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസെലറും ആയ ഡോക്ടർ രാജൻ ഗുരുക്കളുടെ ശബരിമലയെ പറ്റിയുള്ള ഒരു ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചതോർക്കുന്നു. അത് പ്രകാരം ഭസ്മകുളത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് സെപ്ടിക്ടാങ്കിലെ വെള്ളത്തിനോട് അടുത്ത് നില്ക്കുന്നു. പൊട്ടിയൊലിക്കുന്ന പമ്പയിലെയും സന്നിധാനത്തെയും കക്കൂസുകൾ അങ്ങകലെ കുട്ടനാട്ടിലെ വെള്ളത്തിൽ വരെ ഉള്ള ബാക്ടീരിയയുടെ അളവ് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നതിലും വളരെ അധികം ആക്കുന്നു.
Dr. Rajan Gurukkal
ഓരോ വർഷവും ഭക്തരുടെ എണ്ണം കൂടി വരുന്നു. അടിസ്ഥാന സൌകര്യങ്ങൾക്കു യാതൊരു വ്യത്യാസവും ഇല്ല. മകരവിളക്ക് നടത്താൻ കാണിക്കുന്ന ശുഷ്കാന്തി ഒന്നും സർക്കാരിനു ഇക്കാര്യത്തിൽ ഇല്ല. പണം കായ്ക്കുന്ന ഒരു മരം മാത്രം. വാൾ എടുത്തവരെല്ലാം വെളിച്ചപ്പാടെന്ന പോലെ ആചാരങ്ങൾ അവരവർക്ക് തോന്നിയ പോലെ. പമ്പയിൽ കൊണ്ട് ഉടുതുണി തള്ളുന്നത് ഉദാഹരണം. കേരള തമിഴ്നാട് അതിർത്തിയിൽ കിഴക്കോട്ട് ദർശനം ആയിരിക്കുന്ന അയ്യനോട് തമിഴ് മക്കൾക്ക് ഒരു പ്രത്യേക മമത ഉണ്ട്. സർക്കാരിനും സന്തോഷം. കാണിക്ക യഥേഷ്ടം... കക്കൂസ് വേണ്ട ... തുണിയുരിയാൻ ചാൻസ് കൊടുത്താൽ മതി ...യെസ് മകര വിളക്ക് ആൾസോ ...
ഇങ്ങനെ നടക്കുന്ന ഒരു പ്രസ്ഥാനത്തിൽ സ്ത്രീകൾ വന്നാൽ എന്ത് പ്രശ്നം?
സ്ത്രീകൾക്ക് തന്നെ പ്രശ്നം. കാട്ടിലെ ക്ഷേത്രം ആയത് ആണ് വിലക്കിനുള്ള കാരണം എന്ന് സാമാന്യയുക്തി. എന്തൊക്കെ ആയാലും അവയൊന്നും ഇപ്പോൾ അത് ബാധകം അല്ല.
തിക്കും തിരക്കും ക്രമാതീതമായി രണ്ട് ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും വരാനിരിക്കുന്നു. സർക്കാർ കമ്മീഷനെ വെക്കും ..വന ഭൂമി ആവശ്യപ്പെടും.
Last and of course the least.... ദൈവഹിതം അല്ലെങ്കിൽ ദൈവകോപം ...അതൊരു വിഷയമേ അല്ല. ഈ തന്ത്രികളിൽ നിന്നും ഭക്തരിൽ നിന്നും ഒക്കെ അയ്യപ്പൻ എന്നേ പുലി ടാക്സി പിടിച്ച് ഓടിക്കാണും.
Mohanaru thanthri stopped
കാലം പുതിയ ഐതിഹ്യങ്ങളെയും ആചാരങ്ങളെയും സൃഷ്ടിക്കും. ഇന്ന് കേരളത്തിൽ ഉടനീളം കാണുന്ന ബാല ഗോകുലങ്ങളും പൊങ്കാലകളും പോലെ. മിക്ക ഹിന്ദു ചെറുപ്പക്കാരുടെയും കയ്യിൽ ഒരു ചരട് ചുറ്റിയിരിക്കുന്നതും കാണാം. ഒരു പ്രാചീന ഫിറ്റ്നെസ്സ് ബാൻഡ് പോലെ.
അനുവാദം കിട്ടിയാലും സ്ത്രീകൾ പ്രത്യേകിച്ചും കേരളത്തിലെ സ്ത്രീകൾ ശബരിമലയിൽ പോകുമെന്ന് കരുതാൻ ന്യായം ഇല്ല. അന്യസ്ഥലങ്ങളിൽ നിന്നും എത്തുമായിരിക്കും. ക്ഷേത്രപ്രവേശനത്തിനു ശേഷവും ഒട്ടേറെ നാൾ കഴിഞ്ഞാണ് കീഴ്ജാതിക്കാർ ക്ഷേത്രത്തിൽ എത്തി തുടങ്ങിയത്. അപാർതീടിനു ശേഷം ഉള്ള ദക്ഷിണാഫ്രിക്കയിലും സ്ഥിതി അങ്ങനെതന്നെ ആയിരുന്നു.
ശബരിമലയില് സ്ത്രീകള്ക്ക് പ്രവേശനം അനുവദിക്കണമെന്ന് എം.ജി.എസ്
മിക്കവാറും സാധ്യത വിലക്ക് നീക്കാൻ ആണെന്നിരിക്കെ വിശ്വാസിക്ക് ഇതൊരു ഈഗോ പ്രശ്നം ആകുന്നു. കാരണം അന്ധവിശ്വാസങ്ങൾ ഒക്കെ പണ്ടാണ് എന്നും ഇന്നുള്ളത് ലാലേട്ടന്റെ കംപ്ലീറ്റ് ആക്ടർ മാതൃകയിൽ ഉള്ള ഒരു കംപ്ലീറ്റ് വിശ്വാസി ആണെന്ന് കരുതുന്നവർക്ക് ഫെമിനിസ്റ്റുകളും ഇടതരും ബുജികളും ചേർന്ന് മറ്റൊരു നാഴികകല്ല് സൃഷ്ടിക്കുന്നത് സഹിക്കുമോ. ഒരു സന്ദീപാനന്ദ ഗിരിയും എം ജി എസ് നാരായണൻ സാറും ഒഴിച്ചാൽ ബാക്കിയെല്ലാം മറ്റവന്മാർ തന്നെ. ഭാവി ശശികലകൾക്ക് ഏറെ വ്യാഖ്യാനിക്കേണ്ടി വരും ഇതൊരു ഹിന്ദു നവോത്ഥാനം ആക്കാനായി.
Cheers!!

No comments:
Post a Comment